നഗരവനങ്ങള്‍ക്ക് മംഗളഗാനവുമായി മിയയുടെ ഏറ്റവും പുതിയ ശേഖരമായ നേച്ചര്‍സ് ഫൈനെസ്റ്റ്‌

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഫൈന്‍ ജൂവലറി ബ്രാന്‍ഡായ മിയ ബൈ തനിഷ്‌ക് തങ്ങളുടെ ഏറ്റവും പുതിയ ശേഖരമായ നേച്ചര്‍സ് ഫൈനെസ്റ്റ് വിപണിയിലവതരിപ്പിച്ചു. വെർട്ടിക്കൽ ഗാർഡനുകൾ, നഗര പാർക്കുകൾ, നഗര വനങ്ങൾ എന്നിവയുടെ ഭംഗിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 100 ശതമാനം പുനരുപയോഗം ചെയ്ത സ്വർണ്ണത്തിൽ നിർമ്മിച്ച ഈ മൾട്ടി-കളർ പാലറ്റ് ശേഖരം നഗരങ്ങളിൽ കാണപ്പെടുന്ന പ്രകൃതിയോടുള്ള യഥാർത്ഥ ആദരവാണ്.

മിയയുടെ നേച്ചർ ഫൈനെസ്റ്റ് ശേഖരം സുസ്ഥിരതാ മാനദണ്ഡങ്ങളിൽ ശ്രദ്ധ ചെലുത്തിക്കൊണ്ട്, ട്രെൻഡ് ജെംമായ എമറാൾഡില്‍ രൂപകല്പന ചെയ്തിട്ടുള്ളതാണ്. വായുസഞ്ചാരമുള്ള മാർക്വീസ് ആകൃതി ക്രമീകരണങ്ങളും നഗരദൃശ്യങ്ങളിൽ നിന്നുള്ള സ്റ്റൈലൈസ്ഡ് ചെടികളോട് സാമ്യമുള്ള ഗംഭീരമായ സ്വിംഗിംഗ് ലൈനുകളും നേച്ചര്‍സ് ഫൈനെസ്റ്റ് ശേഖരത്തെ യഥാർത്ഥ മാസ്റ്റർപീസ് ആക്കുന്നു.

തോങ്ങ് ബ്രേസ് ലെറ്റുകളും വലിയ എമറാള്‍ഡ് ഇയർ കഫുകളും ആണ് ഈ ശേഖരത്തിലെ ഷോപീസുകള്‍. ലളിതവും പ്രൗഡവുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ആഭരണങ്ങള്‍ വലിപ്പം തോന്നിക്കുന്നതും ചെയിന്‍ അടിസ്ഥാനമാക്കിയുള്ളതും പുതുതലമുറ സ്ത്രീകൾക്കിടയിൽ വളരെ ജനപ്രിയവുമാണ്. നീളമേറിയ, ബാഗെറ്റ് ആകൃതിയിലുള്ള ഈ എമറാള്‍ഡ് ആഭരണങ്ങള്‍ ഏത് വേനൽക്കാല വസ്ത്രത്തിനും അനുയോജ്യമായ കൂട്ടിച്ചേർക്കലാക്കി മാറ്റുന്നു. ഉപയോക്താക്കളെ ശാന്തിയിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കും വിധമാണ് ഈ ആഭരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

തിരക്കുപിടിച്ച സംസ്കാരവും നഗര സമ്മർദ്ദവും വർദ്ധിക്കുന്നതോടെ, മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ശുദ്ധമാക്കുവാനും പുനരുജ്ജീവിപ്പിക്കാനും പ്രകൃതി മികച്ച അവസരങ്ങള്‍ നൽകുന്നുണ്ടെന്ന് പുതിയ ശേഖരം അവതരിപ്പിച്ചുകൊണ്ട് മിയ ബൈ തനിഷ്‌കിന്‍റെ ബിസിനസ് ഹെഡ് ശ്യാമള രമണൻ പറഞ്ഞു. പ്രകൃതിദത്തമായ മരതകങ്ങളുള്ള ഞങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ നഗര കോണ്‍ക്രീറ്റ് കാടിനെയും ചുറ്റുപാടുകളെയും ഹരിതാഭമാക്കുന്നതില്‍ അഭിനിവേശമുള്ള പുതിയ തലമുറയുടെ പ്രതിനിധാനമാണെന്നും അവര്‍ പറഞ്ഞു.

ഈ ഏറ്റവും പുതിയ ശേഖരത്തെക്കുറിച്ചുള്ള ബ്രാൻഡ് ഫിലിം (https://www.youtube.com/watch?v=mdyz6FwGs7g) പരിസ്ഥിതിയോടുള്ള അഭിനിവേശത്തിന് പേരുകേട്ട യുവതലമുറയുടെ മൂല്യങ്ങളോട് മിയയുടെ ആദരവ് കാണിക്കുന്നതാണ്.

നമ്മുടെ നഗരങ്ങളുടെ സൗന്ദര്യത്തിനും സുസ്ഥിരതയുടെ പ്രാധാന്യത്തിനും ആദരവ് അർപ്പിക്കുന്ന ഈ അതിശയകരമായ ശേഖരം അവതരിപ്പിക്കുന്നതില്‍ മിയ ബൈ തനിഷ്‌ക് ആവേശത്തിലാണ്. നേച്ചര്‍സ് ഫൈനെസ്റ്റ് ശേഖരം ഷോപ്പുചെയ്യുന്നതിന് ഓൺലൈനിലോ സ്റ്റോറോ സന്ദർശിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *