കൊല്ലത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടം


കൊല്ലത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടം. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് സംഭവം. രണ്ട് തൊഴിലാളികള്‍ കോണ്‍ക്രീറ്റിനടിയില്‍ കുടുങ്ങി.


ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാള്‍ ഇപ്പോഴും നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. പന്മന കോലം സ്വദേശി നിസാറാണ് കുടുങ്ങിക്കിടക്കുന്നത്. സ്ഥലത്ത് ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.




Sharing is Caring