ഹരിയാനയിൽ എട്ടാം ക്ലാസുകാരിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു


ഹരിയാനയിലെ ഗുരുഗ്രാമില്‍ എട്ടാം ക്ലാസുകാരിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കായിക ദിന പരിപാടിക്കിടെ 14 കാരിയെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ സംഭവം പുറത്തു പറഞ്ഞാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.


കഴിഞ്ഞ ഡിസംബര്‍ 18 നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നത്. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികളെ ഭയന്ന് പീഡന വിവരം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പീഡനത്തെ കുറിച്ച് പിതാവിനോട് തുറന്നു പറഞ്ഞു.


പിന്നാലെയാണ് പിതാവ് പൊലീസില്‍ പരാതി നല്‍കുന്നത്. തന്റെ മകളെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.പരാതി ലഭിച്ചതോടെ പെണ്‍കുട്ടിയുടെ സഹപാഠിയായ 17 കാരനെയും 20 വയസ്സുള്ള യുവാവിനെയും മറ്റൊരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തു.



Sharing is Caring