‘അമ്മ​’യില്‍ നിന്ന്​ രാജിവെച്ചവര്‍ക്ക്​ അഭിനന്ദനങ്ങളുമായി വി. മുരളീധരന്‍ എം.പി


മലയാള ചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നാലു നടിമാറക്ക്​ അഭിനന്ദനവുമായി ബി.ജെ.പി എം.പി വി. മുരളീധരന്‍. നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജി​െവക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്.


മോഹന്‍ലാല്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാമെന്നതായത്​ ദൗര്‍ഭാഗ്യകരമാണ്. മോഹന്‍ലാലിന്‍റെ പ്രതിച്ഛായക്ക്​ തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അതെന്നും വി.മുരളീധരന്‍ എം.പി ഫേസ്​ബുക്ക്​ കുറിപ്പിലൂടെ പ്രതികരിച്ചു.


മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. എല്ലാവരും തുല്യര്‍ എന്ന ജനാധിപത്യ സങ്കല്‍പത്തിന് പകരം ചിലര്‍ മറ്റുള്ളവരെക്കാള്‍ വലിയവര്‍ എന്ന സ്ഥിതിയാണ് അമ്മയില്‍ നിലനില്‍ക്കുന്നത്.
അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിര്‍ത്താന്‍ അധ്യക്ഷനെന്ന നിലയില്‍ മോഹന്‍ലാല്‍ മുന്‍കൈ എടുക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്തെന്നും മുരളീധരന്‍ ​കുറിപ്പില്‍ പറയുന്നു.



Sharing is Caring