സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക


ഖാലിസ്താനി അനുയായികള്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക. ഇത്തരം സംഭവങ്ങള്‍ തികച്ചും അസ്വീകാര്യമാണ്. കോണ്‍സുലേറ്റിന്റെ സുരക്ഷയും നയതന്ത്രജ്ഞരുടെ സംരക്ഷണവും ഉറപ്പ് വരുത്തും. വിഷയത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്തുമെന്നും യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി.


ആക്രമണത്തെ അപലപിക്കുന്നു, ഇത്തരം സംഭവങ്ങള്‍ തികച്ചും അസ്വീകാര്യമാണ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നയതന്ത്ര സുരക്ഷാ സേവനം, പ്രാദേശിക അധികാരികളുമായി പ്രവര്‍ത്തിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തും. കൂടാതെ കെട്ടിടത്തിനുണ്ടായ കേടുപാടുകള്‍ പരിഹരിക്കാന്‍ സംസ്ഥാന വകുപ്പിന്റെയും സഹായം ഉറപ്പുവരുത്തുമെന്നും യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.




Sharing is Caring