കൊച്ചി: സൂപ്പർസ്റ്റാര്‍ ആലിയ ഭട്ട് ഇന്ത്യയിലെ മുന്‍നിര ബേബി ആന്‍റ് മം കെയര്‍ ബ്രാന്‍ഡ് ആയ സൂപ്പർബോട്ടംസിൻ്റെ ബ്രാന്‍ഡ് അംബാസിഡറാകും. സൂപ്പർബോട്ടംസ് സ്ഥാപകയും സിഇഒയുമായ പല്ലവി ഉതാഗിയുമായി നിക്ഷേപകയെന്ന നിലയിലും ആലിയ ഭട്ട് സഹകരിക്കും. ഗില്‍ട്ട് രഹിത ഡയപറുമായി ഈ രംഗത്ത് ഇന്ത്യയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ച സൂപര്‍ബോട്ടംസ് 100 ശതമാനം ഓര്‍ഗാനിക് കോട്ടണ്‍ ക്ലോത്ത് ഡയപറുകളാണ് കുട്ടികള്‍ക്കായി ലഭ്യമാക്കുന്നത്.

ഒരു അമ്മ എന്ന നിലയില്‍ കുട്ടികള്‍ക്ക് ഏറ്റവും മികച്ചതു നല്‍കാന്‍ തങ്ങള്‍ക്കു ബാധ്യതയുണ്ടെന്നും സൂപ്പർബോട്ടംസുമായി സഹകരിക്കാന്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ആലിയ ഭട്ട് പറഞ്ഞു.
ആലിയ ഭട്ടുമായുളള സഹകരണം തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പാത കൂടുതല്‍ സുഗമമാക്കുമെന്ന് പല്ലവി ഉതാഗി പ്രതികരിച്ചു.














