പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയെ ഉടൻ തീരുമാനിക്കുമെന്ന് എ.കെ ബാലൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞതവണ യുഡിഎഫിന് ഭൂരിപക്ഷം വലിയതോതിൽ കുറഞ്ഞു. ചാണ്ടി ഉമ്മൻ മത്സരിക്കുന്നത് കൊണ്ട് ഞങ്ങൾക്ക് ഭയമില്ല. കണ്ണുനീർ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്നും അന്ന് കണ്ണുനീരിന്റെ പിന്നാലെ പോയ മിക്ക നേതാക്കന്മാരും ഇന്ന് ബിജെപിയിൽ ആണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് എടുത്തുപറയാവുന്ന നേട്ടം പുതുപ്പള്ളിയില്‍ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കാണില്ല. വ്യക്തിപരമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. വ്യക്തിപമാക്കിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും എ.കെ.ബാലന്‍ പറഞ്ഞു.അതേസമയം പുതുപ്പള്ളിയിലുണ്ടാവുക സർക്കാരിനെതിരായ വിധിയെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഇടത് സർക്കാർ പൂർണ പരാജയമാണ്, സർക്കാർ എന്ത് ചെയ്തു.

ഉമ്മൻ ചാണ്ടി കൊലയാളികളുടെ രക്ഷകർത്താവെന്ന സിപിഐഎം നേതാവ് കെ അനിൽകുമാറിന്റെ പരാമർശം ശരിയാണോയെന്ന് സിപിഐഎം ചിന്തിക്കണം. ഇത്രയും നാൾ ആർക്കും ഒന്നും പറയാനില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇങ്ങനെ പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. താൻ മണ്ഡലത്തിൽ ഇല്ലായിരുന്നു എന്ന് പറയാൻ അനിൽകുമാർ ആരാണെന്ന് അദ്ദേഹം ചോദിച്ചു. ഈ മണ്ഡലത്തിൽ പോലുമല്ലാത്ത ആളാണ് വിമർശനം ഉന്നയിക്കുന്നത്.













