ലോക കേരള സഭയുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിനെ ന്യായീകരിച്ച് എ കെ ബാലൻ


ലോക കേരള സഭയുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ കെ ബാലൻ. ‘ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോൺസർഷിപ്പ് വാങ്ങാനും പറ്റില്ല’ എന്നു പറഞ്ഞാൻ അതെന്ത് ന്യായമെന്ന് ബാലൻ ചോദിച്ചു. സ്പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടക്കുന്ന പണപ്പിരിവിനെയാണ് അദ്ദേഹം അനുകൂലിച്ച് സംസാരിച്ചത്.വാങ്ങുന്നതിൽ എന്താണ് തെറ്റ്? ഇപ്പോൾ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേ ?വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ.


മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ? എന്ന് ബാലൻ ചോദിച്ചു.മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റേയും ഇമേജ് ഉയർന്നിരിക്കുന്നു.ആരോപണങ്ങള്‍ പ്രവാസികൾ പുച്ഛിച്ചു തള്ളും. ഇത് പണം പിരിക്കുന്നതല്ല. സ്പോണ്‍സര്‍ഷിപ്പാണെന്നു പറഞ്ഞ ബാലൻ പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചെന്ന് ആരോപിച്ചു.


ദുരുപയോഗം പരിശോധിക്കാൻ ഓഡിറ്റ് ഉണ്ട്.ലോക കേരള സഭ വിവാദത്തിന് പിന്നിൽ വയനാട് സഹകരണ ബാങ്ക് അഴിമതിയാണ്. കെപിസിസി ജനറൽ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാൻ അനാവശ്യമായി വിവാദം ഉയർത്തുകയാണെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.



Sharing is Caring