2024 ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്ന് മത്സരിക്കുമെന്ന് അജയ് റായ്


2024ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്ന് മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അജയ് റായ്. കാലങ്ങളായി അമേത്തിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്ര നിർമാണം ബി.ജെ.പി വിശ്വാസത്തേക്കാൾ വലിയ സംഭവമാക്കി ചിത്രീകരിക്കുകയാണെന്നും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അജയ് റായ് പറഞ്ഞു.”ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്ന് മത്സരിക്കും.


അമേത്തിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹം ഇക്കുറി അമേത്തിയിൽ നിന്ന് തന്നെ മത്സരിക്കും” – അജയ് റായ് പറഞ്ഞു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ബി.ജെ.പിയുടെ സമൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.രാമക്ഷേത്ര നിർമാണം ബി.ജെ.പി വിശ്വാസത്തേക്കാൾ ഉപരി വലിയ സംഭവമാക്കി ചിത്രീകരിക്കുകയാണ്. രാമക്ഷേത്ര നിർമാണം ജനങ്ങളുടെ വിശ്വാസമാണ്. അത് ഒരു വലിയ സംഭവമാക്കി ചിത്രീകരിക്കേണ്ട ആവശ്യമില്ല. വിശ്വാസമുണ്ടെങ്കിൽ ഒരു ചെറിയ വിളക്ക് കത്തിക്കുന്നത് പോലും മതിയാകും. എന്നാൽ ബി.ജെ.പി ക്ഷേത്ര നിർമാണത്തെ വലിയ സംഭവമാക്കി മാറ്റി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അജയ് റായ് കൂട്ടിച്ചേർത്തു.




Sharing is Caring