റെക്കോര്‍ഡ് ലാഭം കൊയ്ത് എയര്‍ടെല്‍


സാമ്ബത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ റെക്കോര്‍ഡ് ലാഭം കൊയ്ത് എയര്‍ടെല്‍. രണ്ടാം പാദത്തില്‍ അറ്റാദായം 89 ശതമാനം വര്‍ധിച്ച്‌ 2,145 കോടി രൂപയായി.


കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇതാണ് എയര്‍ടെലിന് രക്ഷയായത്. മൊത്തവരുമാനം 22 ശതമാനം ഉയര്‍ന്ന് 34,527 കോടി രൂപയിലുമെത്തി.


5ജി നെറ്റ് വര്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും എയര്‍ടെല്‍ 5ജി പ്ലസ് ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുമെന്ന് ഉറപ്പുണ്ടെന്നും എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. എന്നാല്‍ മറ്റു ടെലികോം സേവനദാതാക്കള്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസുകള്‍ ലഭ്യമാക്കുന്നത് കമ്ബനിയുടെ ഭാവി നിക്ഷേപങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഡിജിറ്റല്‍ പദ്ധതികള്‍ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ വലിയ നിക്ഷേപങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍ നിരക്കുകളില്‍ തിരുത്തല്‍ ആവശ്യമാണ്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഓരോ ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 190 രൂപയായി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 153 രൂപയായിരുന്നു. വാര്‍ഷിക കണക്കുകള്‍ നോക്കുമ്ബോള്‍ എയര്‍ടെലിന് 1.78 കോടി പുതിയ 4ജി വരിക്കാരെ ലഭിച്ചിട്ടുണ്ട്.



Sharing is Caring