ഡൽഹിയിൽ വായുമലിനീകരണം ഗുരുതരം :സ്‌കൂളുകള്‍ക്ക് അടുത്ത വെള്ളിയാഴ്ച വരെ അവധി


വായുമലിനീകരണം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് അടുത്ത വെള്ളിയാഴ്ച വരെ അവധി നല്‍കി.ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്കു മാറാമെന്നു നിര്‍ദ്ദേശിച്ചതായി വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു.
460 ആണ് ഡല്‍ഹിയില്‍ ഇന്നു രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക.


300ന് മുകളില്‍ സൂചിക എത്തുന്നത് അതീവ ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്. മലിനീകരണം നിയന്ത്രിക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിരോധനമേര്‍പ്പെടുത്തുമെന്നും മലിനീകരണ തോത് കുറക്കാന്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി.പഞ്ചാബില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.




Sharing is Caring