ഒരിടവേളയ്ക്കുശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ എന്ന ചിത്രത്തിലൂടെ ഭാവന മലയാളത്തിലേക്ക്


ഒരിടവേളയ്ക്കുശേഷം മലയാളത്തില്‍ സജീവമാവുകയാണ് ഭാവന, ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ഭാവന.


ഷാജി കൈലാസ് സംവിധാനം ചിത്രത്തിലാണ് ഭാവന നായികയാവുക. ഹണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിഖില്‍ ആനന്ദാണ്. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്നത്. ചിന്താമണി കൊലക്കേസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.


ചിത്രത്തില്‍ അദിതി രവി, ചന്ദുനാഥ്, രണ്‍ജി പണിക്കര്, നന്ദു തുടങ്ങിയ താരങ്ങളുമുണ്ട്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ജാക്ക്‌സണ്‍ ആണ് ഛായാഗ്രാഹണം. കൈലാസ് മേനോനാണ് സംഗീത സംവിധായകന്‍. ഡിസംബറില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.



Sharing is Caring