ആടുജീവിതം ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്


മലയാള സിനിമാ പ്രേക്ഷര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്ലെസി പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.മരുഭൂമിയില്‍ നിറയെ ആടുകള്‍ക്കിടയില്‍ മുടി നീട്ടി വളര്‍ത്തി നജീബായി പൃഥ്വിരാജ് സുകുമാരൻ നില്‍ക്കുന്നതാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിലും മറ്റും വൈറലായിട്ടുണ്ട് . ദി ഗോട്ട് ലൈഫ് എന്ന് ഇംഗ്ലീഷിലാണ് പോസ്റ്ററില്‍ സിനിമയുടെ പേര് എഴുതിയിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായതിനാലാണ് ഇത്തരത്തില്‍ എഴുതിയിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.യഥാര്‍ത്ഥ സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലെസി ആടുജീവിതം എന്ന പാൻ ഇന്ത്യൻ ചിത്രവുമായി എത്തുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമ ആടുജീവിതത്തെ നോക്കികാണുന്നത്.


ലോകത്തിന് മുൻപില്‍ മലയാളത്തിന്റേതെന്ന് അടയാളപ്പെടുത്താൻ കഴിയുന്നത്ര പ്രസിദ്ധമാണ് ആടുജീവിതത്തിന്റെ കഥ. സിനിമയ്ക്ക് കാരണമായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ടായിരുന്നു.
എ ആര്‍ റഹ്മാൻ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്യുന്നത് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. സുനില്‍ കെ എസ് ക്യാമറ നിര്‍വഹിക്കുമ്ബോള്‍ പൃഥ്വിരാജിനെ കൂടാതെ അമല പോള്‍, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നുണ്ട്.




Sharing is Caring