മലയാള സിനിമയിൽ മുത്തശ്ശി കഥാപാത്രമായി തിളങ്ങിയ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍ സുബ്ബലക്ഷ്മിയുടെ മൃതദ്ദേഹം മുടവന്‍ മുകളിലെ വീട്ടില്‍ ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയ ശേഷമാകും സംസ്‌കാര ചടങ്ങുകളില്‍ തീരുമാനമെടുക്കുക.
തിരുവനന്തപുരം ജി ജി ആശുപത്രിയില്‍ ഇന്നലെ രാത്രി 8.40 ഓടെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു.കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. നന്ദനം, കല്യാണരാമന്‍, തിളക്കം തുടങ്ങി നിരവധി സിനിമകളിലെ മുത്തശ്ശി വേഷങ്ങളിലൂടെയാണ് ശുഭലക്ഷ്മി ശ്രദ്ധേയ ആകുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. നടന്‍ വിജയ്‌ക്കൊപ്പം തമിഴില്‍ അഭിനയിച്ച ബീസ്റ്റ് ആണ് അവസാന ചിത്രം.














