ടൂവീലര്‍ ലൈസൻസ് എടുത്തതിന് പിന്നാലെ തന്റെ ബൈക്ക് റൈഡ് ചിത്രങ്ങളുമായി നടി മഞ്ജു വാര്യര്‍


ടൂവീലര്‍ ലൈസൻസ് എടുത്തതിന് പിന്നാലെ നടി മഞ്ജു വാര്യര്‍ ബൈക്കില്‍ കറങ്ങുകയാണ്. തന്റെ ബൈക്ക് റൈഡ് ചിത്രങ്ങളൊക്കെയും മഞ്ജു തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.


ഇപ്പോഴിത തന്റെ മറ്റൊരു റൈഡിന്റെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് മഞ്ജു.’നിങ്ങളിത് നേടിയിരിക്കുന്നു പെണ്‍കുട്ടി’ എന്ന കുറിപ്പോടെ മഞ്ജു തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വന്‍ സ്വീകരണമാണ് ചിത്രങ്ങള്‍ക്ക് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.


റൈഡിങ് കോസ്റ്റ്യൂമിലാണ് ചിത്രങ്ങളില്‍ മഞ്ജുവാര്യര്‍. എന്നാല്‍ തനിക്ക് റൈഡിങ് ബുട്ട് ലഭിച്ചില്ലെന്നും മഞ്ജു കുറിപ്പില്‍ പറയുന്നു. റൈഡിംഗ് ബൂട്ടുകളുടെ അഭാവമുണ്ട്, അതിനാല്‍ റൈഡര്‍മാര്‍ ക്ഷമിക്കണം എന്നാണ് പരാമര്‍ശം. തമിഴ്‌ സൂപ്പര്‍ താരം അജിത്തിനെ ടാഗ് ചെയ്തുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.



Sharing is Caring