നടി ഹന്‍സിക മോത്ത് വാനിയും സൊഹേല്‍ കതുരിയയും വിവാഹിതരായി


ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടി ഹന്‍സിക മോത്ത് വാനിയും സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹേല്‍ കതുരിയയും വിവാഹിതരായി.


ജയ്പൂരിലും മുണ്ടോട്ട ഫോര്‍ട്ടില്‍ ആഡംബരമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. നടിയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.


നടിയുടെ സംഗീതിന്റെയും മെഹന്ദിയുടെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ മുന്‍പില്‍ വച്ച്‌ സുഹൈല്‍ വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രവും ഹന്‍സിക പങ്കുവച്ചിരുന്നു. ഇപ്പോള്‍ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

രണ്ട് വര്‍ഷമായി ഇരുവരും ചേര്‍ന്ന് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്ബനി നടത്തിവരികയാണ്. ഈ പരിചയമാണ് വിവാഹത്തില്‍ കൊണ്ടെത്തിച്ചത്.



Sharing is Caring