തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ നടന്‍ കൊല്ലം സുധി മരിച്ചു


സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (39) തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.വടകരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം സുധിയും സംഘവും സഞ്ചരിച്ച തൃശൂര്‍ കയ്പ്പമംഗലം പനമ്ബിക്കുന്നില്‍ വെച്ച്‌ അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.


കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിമിക്രി ആര്‍ട്ടിസ്റ്റുമാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


2015ലെ കാന്താരി എന്ന സിനിമയിലൂടെയാണ് കൊല്ലം സുധിയുടെ അരങ്ങേറ്റം. ടി വി ചാനലുകളിലെ കോമഡി പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു.



Sharing is Caring