സിനിമകള്‍ക്കെതിരായ നെഗറ്റീവ് റിവ്യൂകള്‍ സംബന്ധിച്ച പരാതികളില്‍ നടപടി സ്വീകരിക്കും ;മന്ത്രി സജി ചെറിയാന്‍


സിനിമകള്‍ക്കെതിരായ നെഗറ്റീവ് റിവ്യൂകള്‍ സംബന്ധിച്ച പരാതികളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഹൈക്കോടതി തീരുമാനത്തിനനുസരിച്ചായിരിക്കും സര്‍ക്കാര്‍ ഇടപെടലെന്ന് അദ്ദേഹം പറഞ്ഞു.ഹൈക്കോടതി നിര്‍ദേശമനുസരിച്ച് പൊലീസ് ചില നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രോട്ടോക്കോള്‍ തയ്യാറാക്കി കൈമാറി. ആയിരക്കണക്കിനുപേര്‍ പണിയെടുക്കുന്ന മേഖലയാണിത്. അത്രയധികം പണം ചെലവഴിച്ചാണ് സിനിമകള്‍ നിര്‍മിക്കുന്നത്.നെഗറ്റീവായ കാര്യങ്ങള്‍ വരുന്നതോടെ കളക്ഷന്‍ കുറയുന്നു.


ഇത് ഒടിടി ബിസിനസിനെയും ബാധിക്കുന്നു. സാമ്പത്തികമായ ചില താല്‍പ്പര്യങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്ന പരാതിയുണ്ടെന്ന് അദേഹം കൊല്ലത്ത് പറഞ്ഞു.അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, ഒരു വ്യവസായം നിലനില്‍ക്കാന്‍ ക്രിയാത്മകമായ ചില നടപടികളെടുക്കേണ്ടതുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.




Sharing is Caring