ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂർ മജിസ്ട്രേറ്റിനെതിരെ നടപടി


മലപ്പുറം: ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂർ മജിസ്ട്രേറ്റിനെതിരെ നടപടി. തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ കെ ലെനിൻദാസിനെതിരെയാണ് നടപടി.അഭിഭാഷകർ സംസ്ഥാനത്ത് പലയിടത്തും കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചതോടെയാണ് മജിസ്ട്രേറ്റിനെ തരംതാഴ്ത്തിയത്.


അഡീഷണൽ മുൻസിഫ് കോടതി ജഡ്ജിയായാണ് തരംതാഴ്ത്തിയത്. തിരൂരിൽ നിന്ന് കണ്ണൂരിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. മജിസ്ട്രേറ്റ് ജാതീയമായടക്കം അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് സമരത്തിലായിരുന്നു.




Sharing is Caring