കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ രോഗിയെ പീഡിപ്പിച്ച പ്രതി അറസ്‌റ്റിൽ


കോഴിക്കോട്: ഓപ്പറേഷന്‍ കഴിഞ്ഞ രോഗിയെ ഐ സി യുവില്‍ പീഡനത്തിന് ഇരയാക്കിയ ശേഷം പ്രതിയായ അറ്റന്‍ഡര്‍ പിടിയിലായത് വിനോദയാത്രയ്ക്ക് ഇടയില്‍.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിനുള്ളില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരന്‍ കൂടിയായ പ്രതി വടകര സ്വദേശി ശശീന്ദ്രന്‍ (55) ആണ് അറസ്റ്റിലായത്.


സംഭവത്തിന് പ്രതി വിനോദയാത്രയ്ക്ക് പോയ പ്രതിയെ കോഴിക്കോട് നഗരത്തില്‍ വച്ച്‌ പൊലീസ് പിടികൂടി. സംഭവം വിവാദമാകുകയും പോലീസ് കേസെടുക്കുകയും ചെയ്തതായി അറിഞ്ഞതോടെ ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കിയിരുന്നു. ശനിയാഴ്ച രാവിലെ ആറു മണിക്കും പന്ത്രണ്ട് മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ കൊണ്ടുവന്നതും സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ സി യുവിലേക്ക് മാറ്റിയതും പ്രതിയായിരുന്നു.മറ്റൊരു രോഗി ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെല്ലാം അവിടെയായിരുന്നു.


രോഗിയെ സര്‍ജിക്കല്‍ ഐസിയുവില്‍ എത്തിച്ച ശേഷം മടങ്ങിയ ഇയാള്‍ തിരിച്ചുവന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ശസ്ത്രക്രിയക്കു വേണ്ടി അനസ്‌തേഷ്യ നല്‍കിയിരുന്നതിനാല്‍ യുവതിയുടെ മയക്കം പൂര്‍ണമായും മാറിയിരുന്നില്ല.
സംസാരിക്കാവുന്ന അവസ്ഥയിലായതോടെ ഇവര്‍ വിവരം ഡ്യൂട്ടി നഴ്‌സിനോട് പറഞ്ഞു. നഴ്‌സ് വിവരം എല്ലാവരേയും അറിയിക്കുകയും ആയിരുന്നു. കുടുംബം പിന്നീട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ട് നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പരിഗണിച്ച്‌ ശശീന്ദ്രനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.



Sharing is Caring