കോട്ടയം അയ്മനത്ത് വള്ളത്തിൽ സർവീസ് ബോട്ട് ഇടിച്ച് അപകടം


കോട്ടയം അയ്മനത്ത് വള്ളത്തിൽ സർവീസ് ബോട്ട് ഇടിച്ച് അപകടം. വള്ളത്തിൽ സഞ്ചരിച്ചിരുന്ന അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു. അയ്മനം കരീമഠത്തിലാണ് സംഭവം.സ്കൂളിലേക്ക് പോവുകയായിരുന്നു വിദ്യാർഥിനി. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മണിയാപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു സർവീസ് ബോട്ട്.വിദ്യാർഥിനിക്കായി പ്രദേശത്ത് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.




Sharing is Caring