ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തില്‍ പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.ഡല്‍ഹി തീസ് ഹസാരി കോടതിയാണ് നടപടിയെടുത്തത്. കേസ് സിബിഐക്ക് കൈമാറിയെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.
മലയാളിയുള്‍പ്പടെ മൂന്ന് വിദ്യാർത്ഥികളാണ് 27 നുണ്ടായ ദുരന്തത്തില്‍ മരിച്ചത്.രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് അപകടത്തില്‍ മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷിച്ചു .