കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും


കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് എ സി മൊയ്തീൻ ഹാജരാവുക. തിങ്കളാഴ്ച ഹാജരാകാൻ നേരത്തെ ഇഡി എസി മൊയ്തീന് നോട്ടീസ് നൽകിയിരുന്നു.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവച്ചിരുന്ന നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് എസി മൊയ്തീൻ എംഎൽഎ ഇഡിക്ക് മുമ്പിൽ ഹാജരാകുന്നത്.


നേരത്തെ ഓഗസ്റ്റ് 31നും സെപ്തംബർ 4നും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അസൗകര്യം ചൂണ്ടിക്കാണിച്ച് എ സി മൊയ്തീൻ ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.കേസിൽ ചോദ്യം ചെയ്യലിന് ഇനിയും ഹാജരായില്ലെങ്കിൽ എ സി മൊയ്തീൻ എംഎൽഎക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാൻ ഇ ഡിക്ക് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.




Sharing is Caring