
ഗര്‍ഭച്ഛിദ്രം നടത്തിയതിന് കാമുകിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. ഗബ്രിയേല ഗോണ്‍സാലസ് എന്ന 26കാരിയാണ് കൊല്ലപ്പെട്ടതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കാമുകന്‍ ഹരോള്‍ഡ് തോംസണെതിരെ(22) കൊലക്കുറ്റം ചുമത്തിയതായി ഡള്ളാസ് പോലീസ് പറഞ്ഞു. ഗര്‍ഭഛിദ്രം അനുവദനീയമായ കൊളറാഡോയിലെത്തി ഗര്‍ഭഛിദ്രം നടത്തി മടങ്ങിയെത്തിയ യുവതിക്ക് നേരെയാണ് കാമുകന്‍ നിറയൊഴിച്ചത്.
കാമുകി ഗര്‍ഭഛിദ്രം നടത്തുന്നത് ആദ്യം മുതലേ കാമുകന്‍ എതിര്‍ത്തിരുന്നു.ടെക്‌സാസില്‍, മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടാകാത്ത പക്ഷം ആറാഴ്ചയ്ക്കു ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. കൊലപാതകം ദൃശ്യങ്ങള്‍ പാര്‍ക്കിങ് ഏരിയയിലെ ക്യാമറയില്‍ പതിഞ്ഞു. വാക്കുതര്‍ക്കത്തിന് ശേഷം തോംസണ്‍ കാമുകിയുടെ തലയില്‍ വെടിവച്ചു. രക്ഷപ്പെടുന്നതിന് മുമ്പ്, നിലത്ത് കിടന്നിരുന്ന യുവചിയെ ഇയാള്‍ വീണ്ടും വെടിവെച്ചെന്നും പൊലീസ് പറഞ്ഞു.

