പാലായില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു


കോട്ടയം: പാലായില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കല്‍ ഹര്‍ഷല്‍ ബിജു (22) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്ബതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡില്‍ ആയിരുന്നു അപകടം.


ടിപ്പറിന്‍റെ പിന്നാലെ എത്തിയ വാഹനം ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹര്‍ഷല്‍ ബൈക്ക് വെട്ടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഹര്‍ഷലിന്‍റെ ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങി. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.




Sharing is Caring