ആവിയില്‍ വേവിച്ച് എടുക്കാവുന്ന നാടന്‍ ഏത്തപ്പഴം കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍…

ഏത്തപ്പഴം 3 എണ്ണം (പഴുത്തത്)
വറുത്ത അരിപ്പൊടി 1 കപ്പ്
പഞ്ചസാര പൊടിച്ചത് 3 ടേബിള്‍സ്പൂണ്‍
ഏലയ്ക്കാപ്പൊടി 1/4 ടീസ്പൂണ്‍
ഉപ്പ് ഒരു നുള്ള്
തയ്യാറാക്കുന്ന വിധം…
ഏത്തപ്പഴം നന്നായി പുഴുങ്ങി ഒന്ന് ഉടച്ചെടുക്കണം. ശേഷം ഉടച്ചെടുത്ത പഴത്തില്‍ വറുത്ത അരിപ്പൊടിയും ഏലയ്ക്കാപ്പൊടിയും പഞ്ചസാരയും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളയാക്കി എടുക്കുക. ശേഷം ആവി പാത്രത്തില്‍ പുഴുങ്ങി എടുക്കുക.













