തൃശൂര്‍ പാലപ്പിള്ളിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു


തൃശൂര്‍: പാലപ്പിള്ളിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. കന്നാറ്റുപാടം സ്‌കൂളിന് സമീപമാണ് പുലിയിറക്കം. റബര്‍തോട്ടത്തില്‍ മേഞ്ഞുനടന്ന പശുക്കുട്ടിയെയാണ് പുലി പിടികൂടി കൊന്നത്. ഇതോടെ ഈ ഭാഗത്ത് ജനം പരിഭ്രാന്തിയിലാണ്. ഇന്നലെ രാവിലെ കാല്‍നട യാത്രികരാണ് പശുകുട്ടിയെ ചത്ത നിലയില്‍ കണ്ടത്. പരിശോധിച്ചപ്പോഴാണ് പുലി ആക്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.


വാഹനങ്ങളുടേയും ആളുകളുടേയും ശബ്ദം കാരണമാകാം പശുക്കുട്ടിയെ ഭക്ഷിക്കാതെ ഉപേക്ഷിച്ചു കടന്നതെന്നാണ് സംശയം. നിരവധി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനോട് ചേര്‍ന്നും ജനവാസ മേഖലയില്‍ പുലിയെത്തിയതില്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. അടിയന്തരമായി പുലിയെ പിടികൂടാന്‍ നടപടി വേണമെന്നാണ് ആവശ്യം.




Sharing is Caring