ജമ്മു‍ കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു‍ കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജെയ്ഷ ഇ മുഹമ്മദ് ഭീകരന്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തിവരികയായിരുന്നു.

അതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയും സുരക്ഷാ സൈന്യം തിരിച്ചടിക്കുകയുമായിരുന്നു.കൊല്ലപ്പെട്ടയാള്‍ ജെയ്ഷ ഇ മുഹമ്മദ് ഭീകരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുല്‍ഗാം- ഷോപ്പിയാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന കമ്രാന്‍ ഭായി എന്ന് വിളിപ്പേരുള്ള ഹനീസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഇന്ത്യാക്കാരനല്ലെന്ന് വ്യക്തമായി. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് ജമ്മു കശ്മീര്‍ പോലീസും സൈന്യവും തെരച്ചില്‍ നടത്തി വരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *