തലശ്ശേരി- മാഹി ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്കു വീണ വിദ്യാർഥി മരിച്ചു


ഉദ്ഘാടനത്തിന് പിന്നാലെ തലശ്ശേരി- മാഹി ബൈപാസിൽ അപകടം. ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്കു വീണ വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ്‌ നിദാൻ (18) ആണ് മരിച്ചത്. നിട്ടൂർ ബാലം ഭാഗത്താണ് അപകടം ഉണ്ടായത്.


ഇന്നലെ ആയിരുന്നു ബൈപ്പാസിന്റെ ഉദ്ഘാടനം കഴിഞ്ഞത്. ഇന്നലെ രാത്രി ആയിരുന്നു അപകടം. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാർഥിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. സൗദിയിൽ ജോലി ചെയ്യുന്ന നജീബാണ് പിതാവ്. മാതാവ്: നൗഷീൻ, സഹോദരി: നിദ.




Sharing is Caring