ജമ്മു കശ്മീരിലെ ബാരമുള്ളയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് വീരമൃത്യു


ജമ്മു കശ്മീരിലെ ബാരമുള്ളയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് വീരമൃത്യു.പൊലീസ് ഹെഡ് കോൺസ്റ്റബിൾ ഗുലാം മുഹമ്മദ്‌ ദറിനെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരന്റെ വീടിന് സമീപത്തായിരുന്നു വെടിവയ്പ്പ്. ഗുരുതരമായി പരുക്കേറ്റ ഗുലാം മുഹമ്മദദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശം വളഞ്ഞ സുരക്ഷാസേന വ്യാപക തിരച്ചിൽ തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജമ്മു കശ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.


ഞായറാഴ്ച ശ്രീനഗറിൽ മറ്റൊരു പൊലീസുകാരനുനേരെ ഭീകരർ വെടിയുതിർത്തിരുന്നു. ഇന്നലെ യുപിയിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയെ ഭീകരര്‍ വെടിവച്ചു കൊന്നു. യുപി സ്വദേശി മുകേഷ് ആണ് മരിച്ചത്. പുല്‍വാമയിലെ തുംചി നൗപോര മേഖലയിലാണ് സംഭവം. സുരക്ഷാ സേന പ്രദേശം വളഞ്ഞതായി പൊലീസ് അറിയിച്ചു.




Sharing is Caring