ആലപ്പുഴയില്‍ സിമന്‍റ് കട്ടയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ഹരിപ്പാട്: ആലപ്പുഴയില്‍ സിമന്‍റ് കട്ടയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പിക്കിപ്പിന്‍റെ ഡ്രൈവർ ചെറുതന സ്വദേശി രഞ്ജു (33), പശ്ചിമബംഗാൾ സ്വദേശികളായ ബാഹു മണ്ഡൽ( 34 ), ബിസു (35 ) എന്നിവർക്കാണ് പരിക്കേറ്റത്. താമല്ലാക്കൽ കെ വി ജെട്ടി – കാട്ടിൽ മാർക്കറ്റ് റോഡിൽ എസ്എൻവി എൽപി സ്കൂളിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *