തളിപ്പറമ്പിൽ പള്ളിയിലേക്കു പോകവേ സ്വകാര്യ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

തളിപ്പറമ്പ് പള്ളിയിലേക്കു പോകുന്ന വഴി സ്വകാര്യ ബസിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് ആലക്കോട് റോഡിലെ പൂവം സെന്റ് മേരീസ് കോൺവെന്റ് സുപ്പീരിയർ തൃശൂർ ഇറാനികുളം കാകളിശ്ശേരി വാഴപ്പിള്ളി സിസ്റ്റർ എം.സൗമ്യ (58) ആണ് മരിച്ചത്. ഇന്നു രാവിലെ 6.30ഓടെയായിരുന്നു അപകടം. സിസ്റ്റർ സൗമ്യ തൽക്ഷണം മരിച്ചു.പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ബസ് സ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം.

സമീപത്തെ പൂവം ചെറുപുഷ്പം ദേവാലയത്തിൽ പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ആലക്കോട് ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് സിസ്റ്റർ സൗമ്യയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബസിന്റെ ചക്രങ്ങൾ സിസ്റ്ററിന്റെ ദേഹത്തുകൂടി കയറിയിറങ്ങി.മൃതദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *