
റിയാദ്: സൗദിയിലെ ഹുഫൂഫില്‍ ഉണ്ടായ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശേരി സ്വദേശി ഷമീര്‍ അഞ്ചക്കുളം (28) ആണ് മരിച്ചത്.ഷമീര്‍ ഓടിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. യുവാവ് തത്ക്ഷണം മരിച്ചു.
വിവാഹിതനായ ഷമീര്‍ ഒമ്ബത് മാസം മുമ്ബാണ് ഡ്രൈവറായി സൗദിയിലെത്തിയത്.നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

