കന്യാകുമാരി തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി


കന്യാകുമാരി തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അഴകിയമണ്ഡപം സ്വദേശി ജെബ ബെർനിഷയാണ് കൊല്ലപ്പെട്ടത്. അരിവാൾ കൊണ്ടു വെട്ടി കൊലപ്പെടുത്തുകയായിരുന്നു.


ഭർത്താവ് എബിനേസർ ആത്മഹത്യക്കു ശ്രമിച്ചു. ഇയാളെ മാർത്താണ്ഡത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണം. തക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.




Sharing is Caring