ഗ്രീസ് തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ പടരുന്നു


ഗ്രീസ് തലസ്ഥാനമായ ഏഥന്‍സില്‍ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.നിരവധി വീടുകള്‍ കത്തി നശിച്ചു. ചരിത്രനഗരമായ മാരത്തോണില്‍ കാട്ടുതീയില്‍ വ്യാപകനാശം. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ കാട്ടുതീ നിയന്ത്രിക്കാന്‍ നാല് യൂറോപ്യന്‍ രാജ്യങ്ങളാണ് ഗ്രീസിലേക്ക് സഹായം എത്തിക്കും.പ്രാദേശികരായ 650 അഗ്‌നിരക്ഷാ പ്രവര്‍ത്തകരും 200ലേറെ അഗ്‌നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയല്‍ ഫയര്‍ ഫൈറ്റേഴ്‌സും ശ്രമിച്ചിട്ടും കാട്ടു തീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് ഇത്. ഇറ്റലി, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ ഗ്രീസിലേക്ക് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.




Sharing is Caring