സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പാലക്കാട് നെന്മാറ അയിലൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. അയിലൂർ കയ്പ്പഞ്ചേരി സ്വദേശി സോമൻ (58) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.ഇന്ന് പുലർച്ചെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷി ചെയ്ത് വരുകയായിരുന്നു സോമന്‍.














