പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട്


ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട്. അതീവ സുരക്ഷാ മേഖലയിലാണ് അതിരാവിലെ ഡ്രോണ്‍ കണ്ടെത്തിയത്.പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്പിജി ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ കണ്ടത്. ഉടന്‍ തന്നെ വിവരം ദില്ലി പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ ദില്ലി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.




Sharing is Caring