തൃശൂർ പാലപ്പിള്ളിൽ കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണു. കാട്ടാനയെ തിരികെ കയറ്റാൻ ശ്രമം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. രാവിലെ 8മണിയോടെ നാട്ടുകാരാണ് ആനയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്.പാലിപ്പിള്ളി എലിക്കോട് നഗറില്‍ റാഫി എന്നയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്. തുടർന്ന് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.













