എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വധശ്രമക്കേസും ചുമത്തിയേക്കും


ബലാത്സംഗക്കേസില്‍ ഒളിവില്‍ കളിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വധശ്രമത്തിനും കേസെടുക്കാന്‍ പൊലീസ് നീക്കം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.


കോവളം ആത്മഹത്യാമുനമ്പില്‍ വെച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. കോവളം സൂയിസൈഡ് പോയിന്റില്‍ എത്തിച്ച് തന്റെ പിന്നാലെ എംഎല്‍എ വന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെടുകയിരുന്നു എന്നാണ് മൊഴി.

online news portal



Sharing is Caring