മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരന്‍ മരിച്ചു


മലപ്പുറം: പുതുപൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരന്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അപകടം നടന്നത്.ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാര്‍ ഡ്രൈവര്‍ രാജേഷ് എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രി, എടപ്പാളിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.




Sharing is Caring