മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്. ആറ് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.മൂന്നാറിൽ ഇന്നലെ എത്തിയതാണ് മലപ്പുറം സ്വദേശികൾ. വണ്ടി സ്റ്റാർട്ട് ആകാതെ വഴിയിൽ നിർത്തിയിട്ടു. പിന്നീട് വർക്ക് ഷോപ്പ് ജീവനക്കാരൻ പരിശോധിച്ചപ്പോൾ തണുപ്പിന്റെ പ്രശനമാണ് കാരണമെന്ന് പറഞ്ഞു. തുടർന്ന്

ഇന്ന് രാവിലെ സ്റ്റാർട്ട് ചെയ്യവേ പുക ഉയർന്നു. ഉടൻ തന്നെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി മാറി. തുടർന്ന് കാറിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി വാഹനത്തിലെ തീ അണച്ചിട്ടുണ്ട്. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *