വളര്‍ത്തുനായയെ ‘പട്ടി’ എന്ന് വിളിച്ച 62-കാരനെ ദാരുണമായി കൊലപ്പെടുത്തി അമ്മയും മക്കളും


ചെന്നൈ: വളര്‍ത്തുനായയെ പേരിന് പകരം പട്ടി എന്ന് വിളിച്ചതില്‍ പ്രകോപിതരായ ഉടമകള്‍ 62-കാരനെ കുത്തിക്കൊലപ്പെടുത്തി.
തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി രായപ്പനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നായയുടെ ഉടമകളായ നിര്‍മല ഫാത്തിമ റാണി, മക്കളായ ഡിനിയല്‍, വിന്‍സെന്റ് എന്നിവര്‍ അറസ്റ്റിലായി.


കഴിഞ്ഞ ദിവസമാണ് സംഭവം. നിര്‍മല ഫാത്തിമയുടെ വളര്‍ത്തുനായയെ ചൊല്ലി രായപ്പന്റെ വീട്ടുകാരും ഉടമകളും സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. വളര്‍ത്തുനായ വഴിയിലൂടെ പോകുമ്ബോള്‍ സ്തിരമായി ഉപദ്രവിക്കുന്നുവെന്നായിരുന്നു പരാതി.


പുറത്തേക്കിറങ്ങിയ പേരക്കുട്ടിയോട് ‘പട്ടി’ കടിക്കാന്‍ വന്നാല്‍ തല്ലാന്‍ വടി കൈയിലെടുക്കണമെന്ന് ഉപദേശിച്ചത് നിര്‍മലയുടെ മക്കള്‍ കേട്ടു. ഇതാണ് മരണത്തില്‍ കലാശിച്ചത്. പ്രകോപിതാരയെത്തിയ നിര്‍മലയും മക്കളും ഇയാളെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. രായപ്പനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട.



Sharing is Caring