പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പൊട്ടലേറ്റെന്ന പരാതിയുമായി പതിനേഴുകാരനായ വിദ്യാര്‍ത്ഥി. കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പെരുമ്പാവൂര്‍ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയില്‍ ആരോപിക്കുന്നത്. മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പാര്‍ത്ഥിപന്‍ പറഞ്ഞു.സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് അനങ്ങാന്‍ കഴിയുന്നില്ലെന്ന് അമ്മ നിഷ പറയുന്നു. എന്നാല്‍ ആരോപണം കള്ളമാണെന്ന് പാലാ പൊലീസ് വാദിക്കുന്നു.
പാര്‍ത്ഥിപനെ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടികൂടുകയായിരുന്നുവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. എന്നാല്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് രണ്ട് പൊലീസുകാര്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പാര്‍ത്ഥിപന്‍ പറഞ്ഞു.പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ത്ഥിപന്റെ കുടുംബം രംഗത്തുവന്നു. മകന്‍ കിടന്ന കിടപ്പിലാണെന്നും നീതി വേണം എന്നും പാര്‍ത്ഥിപന്റെ അമ്മ നിഷ പറയുന്നു.














