ഇടുക്കി നെടുങ്കണ്ടത്ത് 10 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി


ഇടുക്കി നെടുങ്കണ്ടം പൊന്നാമലയില്‍ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. 10 വയസ്സുകാരനാണ് മരിച്ചത്. ബഥേല്‍ പുത്തന്‍ വീട്ടില്‍ വിനുവിന്റെ മകന്‍ ആല്‍ബിനെയാണ് ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ബാത്‌റൂമില്‍ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.


സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ എന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിലാണ്.




Sharing is Caring