നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് താരത്തിന്റെ പേര് നല്‍കി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്ബനി ഡി 3 എന്ന ആഡംബര നൗകയുടെ പേരാണ് മാറ്റിയത്.സംഗീത സംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്തതിന്റെ ആദരവായാണിത്.
നൗകയില്‍ ആസിഫ് അലി എന്ന പേര് പതിപ്പിച്ചു. നൗകയുടെ രജിസ്ട്രേഷനിലും ആസിഫ് അലി എന്ന പേര് നല്‍കും. സംരംഭകർ പത്തനംതിട്ട സ്വദേശികളായതിനാല്‍ ജില്ലയുടെ വാഹന രജിസ്ട്രേഷനിലെ 3 ഉള്‍പ്പെടുത്തിയാണ് കമ്ബനിക്ക് ഡി 3 എന്ന പേര് നല്‍കിയിരിക്കുന്നത്.