96 ഓര്‍മകളെ തിരികെ തന്നു…..അണിയറ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് നയന്‍താര


തൃഷയും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ 96 തിയേറ്ററില്‍ നിറഞ്ഞകൈയ്യടി നേടുകയാണ്. ചിത്രത്തിലെ പ്രണയം ആരാധകരില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വിജയ് സേതുപതിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മൂന്ന് രംഗങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.താരാധിപത്യം തിളങ്ങി നിന്ന തെന്നിന്ത്യന്‍ സിനിമ വ്യവസായത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കും വാണിജ്യ വിജയം കൈവരിക്കാനാവും എന്ന് തെളിയിച്ചവരാണ് ഇവര്‍. ഇരുവരും സിനിമയക്ക് പുറത്തും സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്.തൃഷയും വിജയ് സേതുപതിയും അഭിനയിച്ച 96 കാണാന്‍ നയന്‍താരയും വിഘ്‌നേശ് ശിവനും കൂട്ടുകാര്‍ക്ക് ഒപ്പം എത്തിയിരുന്നു. ചെന്നെയില്‍ വെച്ചാണ് ഇവര്‍ സിനിമ കണ്ടത്‌.


ചിത്രത്തെ ഏറെ പ്രശംസിച്ചാണ് നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ഓര്‍മകളെ തിരികെത്തന്നതിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയും ചെയ്തിട്ടുണ്ട് താരം.എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേശ് ശിവനും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ടെലിവിഷന്‍ അവതാരക ദിവ്യദര്‍ശിനി, സംഗീത സംവിധായകന്‍ ധരന്‍ എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുഛായാഗ്രാഹകന്‍ സി പ്രേംകുമാറിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം കൂടിയാണ് 96. തൈക്കൂടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോന്‍ ഈണം പകര്‍ന്ന ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. ആദിത്യ ഭാസ്കര്‍, ഗൌരി ജി കിഷന്‍, ദേവദര്‍ശിനി, എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.




Sharing is Caring