റെക്കോര്‍ഡ് ഇടാന്‍ കായകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് എത്തുന്നു


ആരാധകര്‍ ഏറെ ആവേശത്തിലാണ് നിവിന്‍ പോളി ചിത്രം കായകുളം കൊച്ചുണ്ണി കാത്തിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. മറ്റൊരു റെക്കോര്‍ഡ് ഇടാന്‍ ശ്രമിക്കുകയാണ് ചിത്രം. ബോബി സഞ്ജയ് ടീമിന്‍റേതാണ് രചന. കൊച്ചുണ്ണിയായി നിവിന്‍ പൊളി എത്തുമ്ബോള്‍ സുഹൃത്തായ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ ആണെന്നുള്ളതാണ് സിനിമയുടെ ഹൈലൈറ്. 45 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ അഭിനയിക്കുന്നുണ്ട്.രളത്തില്‍ 300 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരങ്ങള്‍. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും മൊഴിമാറ്റുന്ന കായംകുളം കൊച്ചുണ്ണി നിര്‍മിക്കുന്നത്.


കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുമ്ബോള്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നത്. അതിഥി താരമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം തന്നെ കവര്‍ന്നെടുക്കുമോയെന്ന ആശങ്കയിലാണ് നിവിന്‍ പോളി ആരാധകര്‍. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്രയിലൂടെയാണ് ഈ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.




Sharing is Caring