രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം ഇന്ന് അവസാനിക്കും


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. മുബൈയിലാണ് യാത്ര ഇന്ന് സമാപിക്കുക. പര്യടനം ആരംഭിച്ച് 63ാം ദിവസമാണ് യാത്രയുടെ സമാപനം.


നാളെയാണ് മുംബൈയില്‍ മഹാസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് ഞായറാഴ്ച്ച നടക്കുന്ന മഹാസമ്മേളനത്തിലേക്ക് ക്ഷണം ഉണ്ട്.


ഇന്‍ഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാക്കി പരിപാടിയെ മാറ്റാനാണ് നീക്കം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സിപിഐ, സിപിഐഎം നേതാക്കള്‍ക്ക് ക്ഷണം ഉണ്ടെങ്കിലും പങ്കെടുത്തേക്കില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാലാണ് ഇടതുനേതാക്കള്‍ വിട്ടുനില്‍ക്കുന്നതെന്നാണ് സിപിഐഎം വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ മഹാസമ്മേളനം കോണ്‍ഗ്രസ് പരിപാടിയായതിനാല്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് നടപടിയെന്നും സൂചനയുണ്ട്.



Sharing is Caring