ആദിവാസി യുവാവിനെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. കന്യാകുമാരി ആറുകാണിക്ക് സമീപം കീഴ്മലയിലാണ് സംഭവം. ആറുകാണി കീഴ്മല സ്വദേശി മധുവാണ് (37) മരിച്ചത്.
വെള്ളമെടുക്കാൻ തോട്ടിൽ എത്തിയപ്പോൾ കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെടുകയായിരുന്നു.കേരള തമിഴ്നാട് അതിർത്തിക്കടുത്തുള്ള കീഴ്മലയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം ഉണ്ടായത്.

9 കാട്ടാനകൾ ഉണ്ടായിരുന്നതായാണ് വിവരം. വെള്ളമെടുക്കാൻ തോട്ടിൽ എത്തിയ മധുവിനെ കാട്ടാനക്കൂട്ടം ചവിട്ടിമെതിക്കുകയായിരുന്നു.പ്രദേശവാസികൾ ഉടൻ കളിയൽ പൊലീസ് സ്റ്റേഷനിലും വനംവകുപ്പിലും വിവരമറിയിച്ചു. ഫോറസ്റ്റ് വാർഡൻ്റെ നേതൃത്വത്തിൽ വനപാലകർ ഉടൻ സ്ഥലത്തെത്തി.
മധുവിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നിരുന്നു. വന്യജീവി ആക്രമണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
