താനൂർ ഒട്ടുമ്പുറം തൂവൽ തീരത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു

താനൂർ ഒട്ടുമ്പുറം തൂവൽ തീരത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു . താനൂർ ഫക്കീർ പള്ളി റിസ്വാനാണ് മരിച്ചത്. തോണിയിൽ മൂന്ന് പേർ ഉണ്ടായിരുന്നു. മത്സ്യ ബന്ധനത്തിന് പോയി തിരികെ വരുമ്പോഴാണ് തോണി മുങ്ങിയത്.

രാവിലെ 9 മണിയോടെയാണ് സംഭവം.ഒന്നര മണിക്കൂറിനു ശേഷമാണ് റിസ്വാനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *